Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himanta Biswa Sarma

കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ടും; ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ദി​സ്പു​ർ: ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​മെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു. മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹി​മ​ന്ത​യു​ടെ പ്ര​തി​ക​ര​ണം.

കോ​ൺ​ഗ്ര​സി​ന്‍റെ പ്രീ​ണ​ന രാ​ഷ്ട്രീ​യ​ത്തി​ൽ മ​നം​നൊ​ന്താ​ണ് ബോ​റ പാ​ർ​ട്ടി വി​ട്ട​തെ​ന്നും ബോ​റ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ കു​ടും​ബ​രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ഹി​മ​ന്ത കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ബോ​റ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹി​മ​ന്ത വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഭു​പെ​ൻ ബോ​റ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ ബോ​റ, ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി​യി​ൽ താ​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും, രാ​ജി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യാ​ണെ​ന്നു​മാ​ണ് ബോ​റ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

2021 മു​ത​ൽ 25 വ​രെ ആ​സാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബോ​റ​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത്. നി​ല​വി​ൽ ഗൗ​ര​വ് ഗോ​ഗോ​യി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ.

National

ഹി​ന്ദു​ക്ക​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണം; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ  

ഗു​വാ​ഹ​ത്തി: വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഹി​ന്ദു ജ​ന​വി​ഭാ​ഗ​ത്തി​ലെ ജ​ന​ന നി​ര​ക്ക് കു​റ​വാ​ണെ​ന്നും അ​തി​നാ​ൽ ആ​സാ​മി​ൽ ഹി​ന്ദു ദ​മ്പ​തി​ക​ൾ ഒ​ന്നി​ലേ​റെ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണ​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

മു​സ്‌​ലിം ജ​ന​ത ഏ​ഴോ എ​ട്ടോ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​രു​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ന​നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഹി​ന്ദു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ജ​ന​ന​നി​ര​ക്ക് കു​റ​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു വി​വാ​ദ പ്ര​സ്താ​വ​ന.

ചൊ​വ്വാ​ഴ്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ആ​സാം മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സ​വ അ​നു​പാ​തം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. അ​തി​നാ​ലാ​ണ് ഹി​ന്ദു​ക്ക​ളോ​ട് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ആസാമിൽ ബഹുഭാര്യാത്വം നിരോധിച്ചു

ഗു​​​വാ​​​ഹ​​​ത്തി: ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം നി​​​രോ​​​ധി​​​ക്കു​​​ന്ന ബി​​​ൽ ആ​​​സാം നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി. ഇ​​​തോ​​​ടെ, ചി​​​ല പ്ര​​​ത്യേ​​​ക അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​കെ, ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം പ​​​ത്തു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വ് ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​യി മാ​​​റി.

പ​​​ട്ടി​​​ക​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തെ​​​യും ആ​​​റാം ഷെ​​​ഡ്യൂ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ചി​​​ല​​​ർ ക​​​രു​​​തു​​​ന്ന​​​തു​​​പോ​​​ലെ ഇ​​​ത് ഇ​​​സ്‌ലാമി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​മ​​​ല്ലെ​​​ന്നും മ​​​ത​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഹി​​​ന്ദു​​​ക്ക​​​ളും ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വ​​​ത്തി​​​ൽ​​നി​​​ന്ന് മു​​​ക്ത​​​ര​​​ല്ല. ഈ ​​​നി​​​യ​​​മം ഹി​​​ന്ദു, മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ മ​​​ത​​​സ്ഥ​​​രെ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ്ത്രീ​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രേ സ്വ​​​ര​​​ത്തി​​​ൽ നി​​​യ​​​മം പാ​​​സാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും എ​​​ഐ​​​യു​​​ഡി​​​എ​​​ഫും സി​​​പി​​​എ​​​മ്മും ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ന്നു. ഇ​​​വ​​​യെ ശ​​​ബ്ദ​​​വോ​​​ട്ടി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ താ​​​ൻ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ക സി​​​വി​​​ൽ കോ​​​ഡ് കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ഹി​​​മ​​​ന്ത പ​​റ​​ഞ്ഞു.

National

ബ​ഹു​ഭാ​ര്യ​ത്വ നി​രോ​ധ​ന ബി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​സാം

ആ​സാം: ബ​ഹു​ഭാ​ര്യ​ത്വ നി​രോ​ധ​ന ബി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​സാം. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ നി​യ​മ​സ​ഭ​യി​ൽ ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​ത്. ബ​ഹു​ഭാ​ര്യ​ത്വം ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി മാ​റ്റു​ന്ന​താ​ണ് ബി​ല്ല്.

മു​ഖ്യ​മ​ന്ത്രി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി കോ​ൺ​ഗ്ര​സ്, സി​പി​എം, റൈ​ജോ​ർ ദ​ൾ പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ആ​റാം ഷെ​ഡ്യൂ​ൾ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​കെ ബി​ല്ല് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബാ​ധ​ക​മാ​കും.

കൂ​ടാ​തെ ആ​ർ​ട്ടി​ക്കി​ൾ 342 പ്ര​കാ​രം പ​ട്ടി​ക​വ​ർ​ഗ അം​ഗ​ങ്ങ​ൾ​ക്ക് ബി​ല്ല് ബാ​ധ​ക​മ​ല്ല. സം​സ്ഥാ​ന​ത്ത് ബ​ഹു​ഭാ​ര്യ​ത്വം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യം. നി​ല​വി​ലു​ള്ള വി​വാ​ഹം മ​റ​ച്ചു​വെ​ച്ച് വീ​ണ്ടും വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക്10 വ​ർ​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കും.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ​ക്കോ, സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന നി​യ​മ​ന​ങ്ങ​ൾ​ക്കോ അ​ർ​ഹ​ത​യു​ണ്ടാ​വി​ല്ലെ​ന്നും ബി​ല്ല് അ​നു​ശാ​സി​ക്കു​ന്നു. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്കും മ​ത്സ​രി​ക്കാ​നാ​വി​ല്ല.

Latest News

Up